|
Here are some news stories about Super star Dileep's SHOW 2010 in San Jose.
We are happy to share with you the news about this grand event featured in various news websites.
ദിലീപ് ഷോ 2010 സിലിക്കണ്‍വാലിയില്‍ വന്‍വിജയം
സാന്‍ഹൊസെ: കേരള ക്ലബ് കാലിഫോര്‍ണിയ സംഘടിപ്പിച്ച ദിലീപ്‌ഷോ 2010 വന്‍വിജയമായി. സിലിക്കണ്‍വാലിയില്‍ ഏറ്റവുംകൂടുതല്‍ മലയാളികള്‍ പങ്കെടുത്ത പരിപാടിയെന്ന് വിശേഷിപ്പിക്കപ്പെട്ട പ്രോഗ്രാമില്‍ 1300-ലധികം പേര്‍ പങ്കെടുത്തു. ദിലീപ് ഷോയുടെ അവസാനത്തെ പരിപാടിയായിരുന്നു സാന്‍ഹൊസെയിലെ ഏറ്റവും വലിയ തീയേറ്റര്‍ എന്ന് വിശേഷിപ്പിക്കാവുന്ന, നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നടന്നത്. മികച്ച പ്രകടനമായിരുന്നു എല്ലാ കലാകാരന്മാരുടേയും എന്നായിരുന്നു പൊതുവെയുള്ള അഭിപ്രായം.
കേരള ക്ലബ് പരിപാടി ആസൂത്രണം ചെയ്‌തതിനെപ്പറ്റി ഷോയുടെ സംഘാടകര്‍ക്കും കലാകാരന്മാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെ മികച്ച അഭിപ്രായമായിരുന്നു. ക്ലബിന്റെ പ്രഥമ പരിപാടി ചെയ്യാന്‍ കഴിഞ്ഞതില്‍ ദിലീപ് പ്രത്യേക സന്തോഷം രേഖപ്പെടുത്തി. കലാഭവന്‍ മണിയും, സലിംകുമാറും ക്ലബുമായി ഭാവിയില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
കേരള ക്ലബിന്റെ ഭാരവാഹികള്‍ ക്ലബിനെ സിലിക്കണ്‍വാലിയിലെ മലയാളികള്‍ക്ക് ഔപചാരികമായി പരിചയപ്പെടുത്തി. താരങ്ങളുടേയും, താരാ ആര്‍ട്‌സിന്റെ വിജയന്‍ മേനോന്റേയും നന്ദി പ്രകടനത്തോടെ 3 മണിക്കൂറിലധികം നീണ്‌ട പരിപാടി സമാപിച്ചു.
Categories: KeralaClub News, Dileep's Mega Show
If you are the site owner, please renew your premium subscription or contact support.